'വീട്ടിലേക്ക്​ മടങ്ങൽ': 18 നക്​സലുകൾ ആയുധം വെച്ച്​ കീഴടങ്ങി
India

'വീട്ടിലേക്ക്​ മടങ്ങൽ': 18 നക്​സലുകൾ ആയുധം വെച്ച്​ കീഴടങ്ങി

കീഴടങ്ങിയവർക്ക്​ ജോലി നേടാൻ സഹായിക്കുമെന്നും അവർക്ക്​ ടൈലറിങ്​, തേപ്പുപണി, ഡ്രൈവിങ് ​എന്നിവയിൽ പരിശീലനം നൽകുമെന്നും സി.ആർ.പി.എഫ്​ ഡി.ഐ.ജി വ്യക്തമാക്കി.

By News Desk

Published on :

ദണ്ഡേവാഡ: ചത്തീസ്​ഗഢിലെ ദണ്ഡേവാഡയിൽ നക്​സൽ പ്രവർത്തകർ കീഴടങ്ങി. ഒരു സ്‌ത്രീ ഉൾപ്പെടെ 18 പേരാണ് ആയുധം വെച്ച് കീഴടങ്ങിയത്. മാവോവാദികളുടെ സാംസ്​കാരിക സംഘടനയായ ചേതന മണ്ഡ്​ലിയുടെയും (സി.എൻ.എം) മാവോയിസ്​റ്റ്​ വിഭാഗമായ ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്​ദൂർ സംഘതൻ (ഡി.എ.കെ.എം.എസ്​) നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് കീഴടങ്ങിയത്​.

‘വീട്ടിലേക്ക്​ മടങ്ങൽ’ എന്ന പ്രചാരണത്തിൻെറ ഭാഗമായാണ് കീഴടങ്ങൽ​. ദണ്ഡേവാഡ ജില്ല കലക്​ടർ ദീപക്​ സോണി, പൊലീസ്​ സൂപ്രണ്ട്​ അഭിഷേക്​ പല്ലവ്​, സി.ആർ.പി.എഫ്​ ഡയറക്​ടർ ജനറൽ ഡി.എൻ. ലാൽ എന്നിവർക്ക്​ മുമ്പിലാണ്​ ഇവർ കീഴടങ്ങിയത്​.

കീഴടങ്ങിയവർക്ക്​ ജോലി നേടാൻ സഹായിക്കുമെന്നും അവർക്ക്​ ടൈലറിങ്​, തേപ്പുപണി, ഡ്രൈവിങ് ​എന്നിവയിൽ പരിശീലനം നൽകുമെന്നും സി.ആർ.പി.എഫ്​ ഡി.ഐ.ജി വ്യക്തമാക്കി. റെയിൽവെ ട്രാക്കുകളും സ്​കൂൾ കെട്ടിടവും തകർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനത്തിൽ കീഴടങ്ങിയ നക്​സലുകൾ ഏർപ്പെട്ടിരുന്നുവെന്നും അവർ തകർത്ത സ്​കൂളു​കൾ അവരോട്​ തന്നെ നിർമിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും​ ജില്ല കലക്​ടർ ദീപക്​ സോണി പറഞ്ഞു.

അതേസമയം സി.എൻ.എം, ഡി.എ.കെ.എം.എസ്​ നേതാക്കളെ പിടിച്ചു നൽകുന്നവർക്ക്​ ഒരു ലക്ഷം വീതം സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

Anweshanam
www.anweshanam.com