ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ കേന്ദ്രം
India

ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ പിന്‍വലിക്കാന്‍ തീരുമാനിച്ച്‌ കേന്ദ്രം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ അവലോകനയോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്

News Desk

News Desk

ന്യൂഡല്‍ഹി : കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരില്‍നിന്ന് 10,000 അര്‍ധസൈനികരെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ അവലോകനയോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സി.ആര്‍.പി.എഫിന്റെ 40 കമ്ബനികളും എസ്.എസ്.ബി, ബി.എസ്.എഫ്, സി.ഐ.എസ്. എഫ് എന്നീവയില്‍ നിന്നും 20 കമ്ബനികള്‍ വീതവുമാണ് കാശ്മീര്‍ താഴ്‌വരയില്‍ നിന്നും പിന്‍വാങ്ങുക.

കഴിഞ്ഞവര്‍ഷം ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കേന്ദ്ര സായുധ പോലീസ് സേനയില്‍പ്പെട്ടവരെ എവിടെനിന്നാണോ കശ്മീരിലേക്ക് നിയോഗിച്ചത് അവിടേക്കുതന്നെ അവരെ തിരിച്ചയയ്ക്കാനാണ് നിര്‍ദ്ദേശം. 100 കമ്ബനി അര്‍ധസൈനിക വിഭാഗങ്ങളെയാണ് തിരിച്ചയയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സിആര്‍പിഎഫിന്റെ 40 കമ്ബനികളും, കേന്ദ്ര വ്യവസായ സുരക്ഷാ സേന (സിഐഎസ്‌എഫ്) യുടെ 20 കമ്ബനികളും അതിര്‍ത്തി രക്ഷാസേന, സശസ്ത്ര സീമാ ബല്‍ എന്നിവയില്‍പ്പെട്ട നിരവധി സുരക്ഷാ സൈനികരും ഈയാഴ്ചതന്നെ കശ്മീര്‍ വിടുമെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 307 നടപ്പിലാക്കിയതിന് പിന്നാലെയാണ് കഴിഞ്ഞ ആഗസ്റ്റില്‍ നൂറ് കമ്ബനി അര്‍ദ്ധ സെെനികരെ ഇവിടെ നിയോഗിച്ചിരുന്നത്. ഒരു അര്‍ദ്ധ സെെനിക കമ്ബനിയില്‍ നൂറ് സെെനികരാണ് ഉണ്ടാവുക.മെയ് മാസത്തില്‍ ജമ്മു കശ്മീരില്‍ നിന്ന് പത്തോളം സി.എ.പി.എഫ് കമ്ബനികളെ ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചിരുന്നു.

Anweshanam
www.anweshanam.com