പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു

ലോക്‌സഭയിലെയും രാജ്യസഭയിലെയും സബോര്‍ഡിനേറ്റ് നിയമ നിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്പത്, ജൂലായ് ഒമ്പത് തീയതികള്‍ വരെ നീട്ടിനല്‍കിയത്

പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ചു

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന് സമയം നീട്ടി നല്‍കി. ലോക്‌സഭയിലെയും രാജ്യസഭയിലെയും സബോര്‍ഡിനേറ്റ് നിയമ നിര്‍മാണ സമിതിയാണ് യഥാക്രമം ഏപ്രില്‍ ഒമ്ബത്, ജൂലായ് ഒമ്ബത് തീയതികള്‍ വരെ നീട്ടിനല്‍കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വഭേദഗതി നിയമം 2019 പ്രകാരം ചട്ടങ്ങള്‍ തയ്യറാക്കി വരികയാണ്. ഇത് രൂപപ്പെടുത്തുന്നതിനായി രാജ്യസഭയിലും ലോക്‌സഭയിലും സമയം നീട്ടി നല്‍കിയെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് വിവാദമായ പൗരത്വഭേദഗതി നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രം പസാക്കിയത്. 2019 ഡിസംബര്‍ 12 ന് നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com