യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ക്ക് ഏ​ര്‍​പ്പെ​ടു​ത്തിയ വി​ല​ക്ക് നീട്ടി

ജ​നു​വ​രി ഏ​ഴ് വ​രെ വി​ല​ക്ക് തു​ട​രു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു
യു​കെ​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ക്ക് ഏ​ര്‍​പ്പെ​ടു​ത്തിയ വി​ല​ക്ക് നീട്ടി

ന്യൂ​ഡ​ല്‍​ഹി: ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് അ​തി​വേ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​കെ​യി​ല്‍ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത് ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി. ജ​നു​വ​രി ഏ​ഴ് വ​രെ വി​ല​ക്ക് തു​ട​രു​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി അ​റി​യി​ച്ചു.

നേ​ര​ത്തെ ഡി​സം​ബ​ര്‍ 22 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യാ​യി​രു​ന്നു. യു​കെ-​ഇ​ന്ത്യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ത്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്.

അതേസമയം, രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. രണ്ട് വയസുകാരി ഉൾപ്പടെ പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

പത്ത് ലാബുകളിലായി 107 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 20 പേരിൽ അതീതീവ്രവൈറസ് കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ഉത്തർപ്രദേശിലെ മീററ്റിലെ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. പുതിയ സാഹചര്യത്തിലാണ് ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് അടുത്ത മാസം ഏഴ് വരെ നീട്ടിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com