കോ​വി​ഡി​ന് മ​രു​ന്ന്: പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍
India

കോ​വി​ഡി​ന് മ​രു​ന്ന്: പതഞ്ജലിയോട് വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍

മരുന്നിന്റെ പരസ്യം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം നിര്‍ദേശിച്ചു

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: കൊവിഡ് രോഗത്തിനുള്ള ആ​യു​ര്‍​വേ​ദ മ​രു​ന്ന് തങ്ങള്‍ നിര്‍മിച്ചുവെന്നു അവകാശപ്പെട്ട പ​ത​ഞ്ജ​ലി ഗ്രൂ​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. 'കൊ​റോ​ണി​ല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ മരുന്നിന്റെ പരസ്യം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​നും കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രാ​ല​യം നിര്‍ദേശിച്ചിട്ടുണ്ട്.

ഏഴുദിവസത്തിനകം രോ​ഗം ഭേ​ദ​പ്പെ​ടു​ത്തു​മെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യാ​ണ് പ​ത​ഞ്ജ​ലി സ്ഥാ​പ​ക​നും യോഗാചാര്യനും വ്യ​വ​സാ​യി​യു​മാ​യ ബാ​ബ രാം​ദേ​വ് 'കൊ​റോ​ണി​ല്‍ സ്വാ​സാ​രി' എ​ന്ന മ​രു​ന്ന് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഗി​ക​ളി​ല്‍ മ​രു​ന്നി​ന്‍റെ പ​രീ​ക്ഷ​ണം 100 ശ​ത​മാ​നം വി​ജ​യ​മാ​യി​രു​ന്നെ​ന്നും പ​ത​ഞ്ജ​ലി പറയുന്നുണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം 280 രോ​ഗി​ക​ളി​ലാ​ണ് മ​രു​ന്ന് പ​രീ​ക്ഷ​ച്ച​തെ​ന്ന് ഹ​രി​ദ്വാ​റി​ലെ പ​ത​ഞ്ജ​ലി​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ രാം​ദേ​വ് അവകാശപ്പെട്ടിരുന്നു. മ​രു​ന്ന് ക​ഴി​ച്ച രോ​ഗി​ക​ളി​ല്‍ 69 ശ​ത​മാ​ന​വും മൂ​ന്ന് ദി​വ​സം​കൊ​ണ്ട് സു​ഖ​പ്പെ​ട്ടു. മരുന്നുകഴിച്ചാല്‍ ഒ​രാ​ഴ്ച​കൊ​ണ്ട് 100 ശ​ത​മാ​നം രോ​ഗ​മു​ക്തി നേ​ടാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഹ​രി​ദ്വാ​റി​ലെ ദി​വ്യ ഫാ​ര്‍​മ​സി​യും പ​ത​ഞ്ജ​ലി ആ​യൂ​ര്‍​വേ​ദി​ക്‌​സും ചേ​ര്‍​ന്നാ​ണ് മ​രു​ന്നി​ന്‍റെ നി​ര്‍​മാ​ണം. ഹ​രി​ദ്വാ​റി​ലെ പ​ത​ഞ്ജ​ലി റി​സ​ര്‍​ച്ച്‌ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും ജയ്പൂ​രി​ലെ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സും ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ച്ച​തെ​ന്ന് ക​മ്ബ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

എന്നാൽ, പതഞ്ജലിയുടെ അവകാശവാദത്തി​​ന്‍റെ വസ്​തുതകളും മരുന്നുമായി ബന്ധപ്പെട്ടുള്ള ശാസ്​ത്ര പഠനത്തി​​ന്‍റെ വിശദാംശങ്ങളും അറിയില്ലെന്ന്​ മന്ത്രാലയം അറിയിച്ചിട്ടുണ്ട്​. ഏതൊക്കെ ആശുപത്രികളിലാണ്​ മരുന്നുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയതതെന്നും അതോടൊപ്പം ഇൻസ്റ്റിറ്റ്യൂഷണൽ എതിക്​സ്​ കമ്മിറ്റി ക്ലിയറൻസും പതഞ്​ജലിയോട്​ ആവശ്യപ്പെട്ടതായി മന്ത്രാലയം വ്യക്​തമാക്കി.

പതജ്ഞലി ഗവേഷണ കേന്ദ്രമായിരുന്നു​ മരുന്ന്​ വികസിപ്പിച്ചത്​. 30 ദിവസത്തേക്കുള്ള കിറ്റിന്​ 545 രൂപയാണ്​ വിലയിട്ടിരിക്കുന്നത്​. ദിവ്യ കൊറോണ കിറ്റ്​ ഉപയോഗിച്ചാൽ മൂന്നുമുതൽ ഏഴുദിവസത്തിനുള്ളിൽ കോവിഡ്​ ഭേദമാകുമെന്നും പതഞ്ജലി അവകാശപ്പെടുന്നു.

Anweshanam
www.anweshanam.com