ഉത്തരാഖണ്ഡ്; വിദ്യാർത്ഥി ഉച്ചഭക്ഷണ പദ്ധതിയെ പ്രശംസിച്ച് കേന്ദ്രം

വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞു.
ഉത്തരാഖണ്ഡ്; വിദ്യാർത്ഥി ഉച്ചഭക്ഷണ പദ്ധതിയെ പ്രശംസിച്ച് കേന്ദ്രം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കുന്ന വിദ്യാർത്ഥികൾക്കുള്ള മിഡ് ഡേ മീൽ (ഉച്ചക്കഞ്ഞി) പദ്ധതിയെ പ്രകീർത്തിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം- എഎൻഐ റിപ്പോർട്ട്. 6.5 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾ സംസ്ഥാന സർക്കാർ 38 കോടി വകയിരുത്തിയ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

ഇതുമൂലം വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറഞ്ഞുവെന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പ്രശംസക്ക് സംസ്ഥാന സർക്കാരിനെ അർഹമാക്കിയത്. ലോക്ക് ഡൗൺവേളയിലും വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണം നിർബാധം തുടർന്നുവെന്നതാണ് ശ്രദ്ധേയമായത്.

ഉത്തരാഖണ്ഡ് വിദ്യാഭ്യാസ സെക്രട്ടറി ആർ മീനാക്ഷി സുന്ദരൻ രാജ്യത്തെ ശ്രദ്ധേയരായ ബ്യൂറോക്രാറ്റുകളുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. സർവ്വെയുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയത്. വിദ്യാർത്ഥികളുടെ പോക്ഷക ആഹാരമെന്ന നിലയിൽ ധാന്യങ്ങൾ, ചോറ്, ചപ്പാത്തി, പഴം - പച്ചക്കറികൾ, ചില ദിവസങ്ങളിൽ പാലുൾപ്പെടെയാണ് ഉച്ചഭക്ഷണം.

Related Stories

Anweshanam
www.anweshanam.com