പ്രശസ്തിക്ക് വേണ്ടി വാക്‌സിന്‍ കയറ്റി അയക്കുന്നു; കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മമത

കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി.
പ്രശസ്തിക്ക് വേണ്ടി വാക്‌സിന്‍ കയറ്റി അയക്കുന്നു; കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മമത

ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി. കോവിഡ് പ്രതിരോധ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. പക്ഷെ മരുന്നുകള്‍ കയറ്റി അയക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ ആദ്യം വാക്‌സിന്‍ ലഭ്യമാക്കേണ്ടത് രാജ്യത്തെ പൗരന്മാര്‍ക്കാണെന്ന് അവര്‍ പറഞ്ഞു. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമവും മരുന്നുക്ഷാമവും ഉണ്ട്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമത ബാനര്‍ജി വീണ്ടും കത്ത് അയച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com