പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം

വിഷയത്തിന്മേല്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച നടന്നേക്കും.
പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം

ന്യൂ ഡല്‍ഹി: കര്‍ഷക സമരത്തില്‍ പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രം. വിഷയത്തിന്മേല്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച നടന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയില്‍ കര്‍ഷക സമരത്തില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം നടത്തിയിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയടക്കമുള്ള നടപടിക്രമങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നാണ് കാര്‍ഷിക നിയമത്തില്‍ ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് കേന്ദ്രം വഴങ്ങിയത്. അതേസമയം, ഉപാധികളോടെയാവും ചര്‍ച്ചയെന്ന് കേന്ദ്രം അറിയിച്ചു. നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അനുവദിക്കണമെന്നത് അടക്കമുള്ളതാണ് ഉപാധികള്‍. കേന്ദ്രത്തിന്റെ ഈ ഉപാധികളില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com