ഇന്ത്യയിലെ സ്‌കൂളുകളില്‍ വേദ പഠനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

സിബിഎസ്ഇ മാതൃകയില്‍ വേദപഠനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
ഇന്ത്യയിലെ സ്‌കൂളുകളില്‍ വേദ പഠനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇന്ത്യയിലെ സ്‌കൂളുകളില്‍ വേദപഠനം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിനു മുന്നോടിയായി സിബിഎസ്ഇ മാതൃകയില്‍ വേദപഠനത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലെ മഹര്‍ഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യ പ്രതിഷ്ഠാന്റെ മേല്‍നോട്ടത്തില്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അതേസമയം, വേദ പഠനത്തിനായി പുതിയ ബോര്‍ഡ് രൂപീകരിക്കേണ്ടതില്ലെന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com