കോവിഡ് രണ്ടാ० തര०ഗ०:മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കൊവിഡ് നിയന്ത്രണങ്ങളില്‍ അലസത പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിക്കുന്നു.
കോവിഡ് രണ്ടാ० തര०ഗ०:മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാ० തര०ഗ० ഉണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ.

പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ അനുവാദമില്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം കര്‍ശനമാക്കണം.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കൊവിഡ് നിയന്ത്രണങ്ങളില്‍ അലസത പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിർദ്ദേശിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com