45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ എടുക്കണമെന്ന് കേന്ദ്രം

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാർ വാക്‌സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്
45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ എടുക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്സിന്‍ എടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാർ വാക്‌സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com