കേന്ദ്ര ധനമന്ത്രി ഉടനെ മാധ്യമങ്ങളെ കാണും; സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചേക്കും

ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് സൂചന.
കേന്ദ്ര ധനമന്ത്രി ഉടനെ
മാധ്യമങ്ങളെ കാണും; സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചേക്കും

ന്യൂ ഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അല്‍പ്പ സമയത്തിനകം മാധ്യമങ്ങളെ കാണും. സാമ്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടം ഇന്ന് പ്രഖ്യാപിച്ചേക്കും. ഉല്പാദന, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകും എന്നാണ് സൂചന.

സാധാരണക്കാര്‍ക്ക് നേരിട്ട് പണം നല്‍കുന്ന പദ്ധതി ബിഹാറില്‍ ഗുണമായി എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായുള്ള നടപടികളും ധനമന്ത്രി പ്രഖ്യാപിച്ചേക്കും. പത്തു പ്രധാന മേഖകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനുള്ള രണ്ടു ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. നേരത്തെ ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി 21 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ, ഉത്സവ അഡ്വാന്‍സ് എന്നിവയ്ക്കായി 73000 കോടി രൂപയുടെ പാക്കേജും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com