കേന്ദ്ര കാര്‍ഷിക ബില്ല്: പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസില്ല
India

കേന്ദ്ര കാര്‍ഷിക ബില്ല്: പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസില്ല

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭത്തിലേറി റോഡ് ഉപരോധിച്ച കര്‍ഷകര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.

News Desk

News Desk

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭത്തിലേറി റോഡ് ഉപരോധിച്ച കര്‍ഷകര്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്യേണ്ടതില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. അതേസമയം റോഡ് ഉപരോധത്തില്‍ നിന്ന് പിന്മാറണമെന്നും 144 ഉത്തരവ് ലംഘിക്കരുതെന്നും കര്‍ഷകരോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു - ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലനില്പിനായുള്ള പോരാട്ടത്തിലാണ് കര്‍ഷകര്‍. 144 ഉത്തരവ് ലംഘിച്ച് റോഡ് ഉപരോധങ്ങളിലേര്‍പ്പെട്ട കര്‍ഷകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നു. അത് പക്ഷെ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ കര്‍ഷക സമൂഹത്തെ ഗുരുതരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നിവേദനം നല്‍കി. ഇതിനുശേഷമാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് മാധ്യമങ്ങളോട് സംസാരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയും പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്കൊപ്പമാണ്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പഞ്ചാബിലെ കര്‍ഷക സമൂഹത്തിന്റെ നിലനില്പിനെ പ്രതികൂലമായി ബാധിക്കും. ഭക്ഷ്യധ്യാന വിളകള്‍ക്കുള്ള മിനിമം താങ്ങുവില സമ്പ്രദായത്തെ അട്ടിമറിക്കുന്ന കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ മൊത്തം കര്‍ഷകരെയും ബാധിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രക്ഷോഭം കര്‍ഷകര്‍ ദില്ലിയിലേക്ക് മാറ്റണം. ബില്ലിന്റെ പ്രയോക്താക്കളായ കേന്ദ്ര സര്‍ക്കാരിന്റെ വാതില്‍പ്പടിയിലാണ് സമരം സംഘടിപ്പിക്കേണ്ടത്. കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാക്കുന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉറപ്പ്.

Anweshanam
www.anweshanam.com