മെയ്,ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും‍; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

പ്ര​ധാ​ന്‍ മ​ന്ത്രി ഗ​രി​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എം​ജി​കെ​എ​വൈ‍) പ്ര​കാ​രം 80 കോ​ടി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കും
മെയ്,ജൂണ്‍ മാസങ്ങളില്‍ അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും‍; പ്ര​ഖ്യാ​പ​ന​വു​മാ​യി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ സ​മൂ​ഹ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് അ​ഞ്ച് കി​ലോ സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ്ര​ധാ​ന്‍ മ​ന്ത്രി ഗ​രി​ബ് ക​ല്യാ​ണ്‍ അ​ന്ന യോ​ജ​ന (പി​എം​ജി​കെ​എ​വൈ‍) പ്ര​കാ​രം 80 കോ​ടി ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കും.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം. വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​മൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ​ദ്ധ​തി​ക്കാ​യി 26,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം നീ​ക്കി​വ​യ്ക്കു​ന്ന​ത്.

കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്തിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ കാടിക്കാഴ്ചയ്ക്ക് ശേഷമാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. കോറോണ തരംഗത്തില്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പോഷകാഹാരം ലഭ്യമാക്കേണ്ടത് പ്രധാനമാണന്ന് പ്രധാനമന്ത്രി പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com