പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് വീണ്ടും അവസരം

കോവിഡ് ബാധ മൂലം പ്രാക്ടിക്കൽ എഴുതാൻ കഴിയാത്തവർക്കാണ് ജൂൺ 11 -നു അകം അവസരം നൽകുക .
പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് വീണ്ടും അവസരം

ന്യൂഡൽഹി :പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് സി ബി എസ് ഇ .കോവിഡ് ബാധ മൂലം പ്രാക്ടിക്കൽ എഴുതാൻ കഴിയാത്തവർക്കാണ് ജൂൺ 11 -നു അകം അവസരം നൽകുക .

ഇതിന്റെ ഭാഗമായി സ്‌കൂളുകൾക്ക് സി ബി എസ് ഇ നിർദേശം നൽകി .പത്ത്,പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷ മെയ് ,ജൂൺ മാസങ്ങളിലാണ് നടക്കുക .മാർച്ച് ,ഏപ്രിൽ മാസങ്ങളിലാണ് പ്രാക്ടിക്കൽ പരീക്ഷ .ഉചിതമായ സമയത്ത് പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാഞ്ഞ വിദ്യാർഥികൾക്ക് അവസരം ഒരുക്കാൻ സ്‌കൂളുകൾക്ക് സി ബി എസ് ഇ നിർദേശം നൽകി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com