സിബിഎസ്ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

മാര്‍ച്ച് ഒന്നു മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കും.
സിബിഎസ്ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂ ഡല്‍ഹി: സിബിഎസ്ഇ പത്ത്, പ്ലസ് 2 ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മെയ് നാല് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കും. മെയ് നാലു മുതല്‍ ജൂണ്‍ ഏഴു വരെയാണ് പത്താം ക്ലാസ് പരീക്ഷ.

ജൂണ്‍ 11 നാണ് പ്ലസ് ടൂ പരീക്ഷ അവസാനിക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി ആണ് പ്ലസ്ടു പരീക്ഷ നടക്കുക. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടക്കുക. പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ഉപയോഗിക്കണമെന്നും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com