സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
India

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 91.46 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി.

By News Desk

Published on :

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ 91.46 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. ഫലം അറിയാൻ നോക്കേണ്ട വെബ്‌സൈറ്റ് ഇതാണ് cbseresults.nic.in, cbse.nic.in, results.nic.in.

കൊവിഡ് പശ്ചാത്തലത്തില്‍, എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയും ഇന്റേണല്‍ മാര്‍ക്കും കണക്കിലെടുത്താണ് ഫലം. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിനായി എടുക്കുക. മൂന്ന് പരീക്ഷകള്‍ മാത്രമാണ് എഴുതിയതെങ്കില്‍ രണ്ട് വിഷയങ്ങളുടെ മാര്‍ക്കിന്റെ ശരാശരി മാര്‍ക്ക് പരിഗണിക്കും എന്നാണ് വിജ്ഞാപനത്തില്‍ സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നത്.

Anweshanam
www.anweshanam.com