826 കോടി വായ്പാ തട്ടിപ്പ്: വിമത വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപിയുടെ വസതിയിൽ സിബിഐ റെയ്‌ഡ്‌

പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൻ്റെ പരാതിയാണ് റെയ്ഡിനാധാരം
826 കോടി വായ്പാ തട്ടിപ്പ്: വിമത വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപിയുടെ വസതിയിൽ സിബിഐ റെയ്‌ഡ്‌

വിമത വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി കനുമുരി രഘുരാമ രാജുവിൻ്റെ വസതിയിൽ സിബിഐ റെയ്ഡ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൻ്റെ പരാതിയാണ് റെയ്ഡിനാധാരം. 826.17 കോടി രൂപയുടെ ബാങ്ക് വായ്പ കുഭകോണ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

ഹൈദരാബാദ്, മുംബൈ, പശ്ചിമ ഗോദാവരി, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകൾ, വസതി എന്നിവയുൾപ്പെടെ 11 ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്ന് സിബിഐ പറഞ്ഞു.

പശ്ചിമ ഗോദാവരി ജില്ലയിലെ നരസപുരത്ത് നിന്നുള്ള ലോകസഭാംഗമാണ് രാജു ഇൻ്റ്- ഭാരത് തെർമൽ പവർ ലിമിറ്റഡ് ചെയർമാനാണ്. രാജു പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ബാങ്കുകളെ വഞ്ചിച്ചുവെന്നതാാണ് പരാതി. അന്വേഷണം തുടരുകയാണ് സിബിഐ പ്രസ്താവനയിൽ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com