ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം
India

ഡല്‍ഹി കലാപത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

"ദി കാരവന്‍" മാസികയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം

Geethu Das

Geethu Das

ന്യൂഡെല്‍ഹി: "ദി കാരവന്‍" മാസികയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം. വടക്ക്-കിഴക്കന്‍ ഡെല്‍ഹിയിലെ സുഭാഷ് മൊഹല്ലെ പ്രദേശത്ത് വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്.

പ്രഭ്ജീത്ത് സിംഗ്, ഷാഹിദ് തിവാരി, ഒരു വനിതാ മാധ്യമ പ്രവര്‍ത്തക എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാരവന്‍ മാഗസീന്റ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആക്രമി സംഘം വനിതാ മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങളും വീഡിയോകളും അനുവാദമില്ലാതെ പകര്‍ത്തി. മധ്യവയസ്‌കനായ വ്യക്തി വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും വിനോദ് കെ ജോസ് പറഞ്ഞു. ഡെല്‍ഹി കലാപത്തെക്കുറിച്ച് കാരവാന്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കലാപത്തില്‍ സംഘ്പരിവാര്‍ പങ്ക് പുറത്ത് കൊണ്ടുവരുന്നതിലും കാരവന്‍ മാഗസിന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

Anweshanam
www.anweshanam.com