വാഹനാപകടം: പോലിസ് ഇന്‍സ്പക്ടര്‍ കൊല്ലപ്പെട്ടു
India

വാഹനാപകടം: പോലിസ് ഇന്‍സ്പക്ടര്‍ കൊല്ലപ്പെട്ടു

പോലിസ് വാഹനം മറിഞ്ഞ് പോലിസ് ഇന്‍സ്പക്ടര്‍ മരിച്ചു. മൂന്നു പോലിസുക്കാര്‍ക്ക് സാരമായ പരിക്ക്. കാണ്‍പൂര്‍ പോലിസുക്കാരാണ് അപകടത്തില്‍പ്പെട്ടത്.

By News Desk

Published on :

ഝാന്‍സി: പോലിസ് വാഹനം മറിഞ്ഞ് പോലിസ് ഇന്‍സ്പക്ടര്‍ മരിച്ചു. മൂന്നു പോലിസുക്കാര്‍ക്ക് സാരമായ പരിക്ക്. കാണ്‍പൂര്‍ പോലിസുക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (ജൂലായ് 19 ) രാവിലെയാണ് അപകടം സംഭവിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് വാഹനം കീഴ്‌മേല്‍ മറിയുകയായിരുന്നു. വാഹനത്തില്‍ ആറു പോലിസുക്കാരുണ്ടായിരുന്നു. പരിക്കേറ്റ എല്ലാവരെയും ത്സാന്‍സിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു ശേഷമാണ് ഇന്‍സ്പക്ടര്‍ മരിച്ചത്.

സാരമായി പരിക്കേറ്ററവരുടെ ചികിത്സ തുടരുകയാണ്. തുടര്‍ ചികിത്സയ്ക്കായ് സൗകര്യങ്ങളേറെയുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകേണ്ടതുണ്ടോയെന്ന് തീരുമാനിക്കുമെന്ന് ത്സാന്‍സി മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സാക്കി സിദ്ദിഖി പറഞ്ഞു. നിസ്സാര പരിക്കേറ്റ രണ്ടു പോലിസുക്കാര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

Anweshanam
www.anweshanam.com