ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി കാനഡ

ഒറ്റാവ: വിവിധ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി കാനഡയും. കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിലാണ് ഇവിടെ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡ വിലക്കേര്‍പ്പെടുത്തിയത്. 30 ദിവസത്തേക്കാണ് വിലക്ക്.പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുഎഇയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.മെയ് നാല് വരെ പത്ത് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് യുഎഇ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല.

ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റിയും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിപ്പില്‍ വ്യക്തമാക്കിത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com