വിവാദ മതപരിവർത്തന നിരോധന നിയമത്തെ പിന്തുണച്ച്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​

കൂടുതൽ കേസുകളിലും മതപരിവർത്തനത്തിന്​ വേണ്ടിയുള്ള വിവാഹമാണ്​ കാണാൻ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാദ മതപരിവർത്തന നിരോധന നിയമത്തെ പിന്തുണച്ച്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വിവാദ മതപരിവർത്തന നിരോധന നിയമത്തെ പിന്തുണച്ച്​ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. വിവാഹത്തിന്​ വേണ്ടിയുള്ള മതപരിവർത്തനത്തെ അംഗീകരിക്കുന്നില്ലെന്നും കൂട്ട മതപരിവർത്തനം നിർത്തലാക്കണമെന്നും ​അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ യു.പി സർക്കാറിന്റെ 'ലവ്​ ജിഹാദ്​ നിയമ'ത്തിന്‍റെ​ പേരിൽ മുസ്​ലിം യുവാക്കളെ ആക്രമിക്കുന്നത്​​ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു ​അദ്ദേഹം.

'മതപരിവർത്തനം നടക്കുന്നത്​ എന്തുകൊണ്ടാണെന്ന്​ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കൂട്ട മതപരിവർത്തനം നിർത്തലാക്കണം. എന്‍റെ അറിവിൽ, മുസ്​ലിം മതത്തിൽപ്പെ​ട്ടൊരാൾക്ക്​ മറ്റു മതങ്ങളിലുള്ളവരെ വിവാഹം കഴിക്കാൻ കഴിയില്ല. വിവാഹത്തിന്​ വേണ്ടിയുള്ള മതപരിവർത്തനത്തെ ഞാൻ അംഗീകരിക്കുന്നില്ല' -രാജ്​നാഥ്​ സിങ്​ പറഞ്ഞു.

സ്വാഭാവിക വിവാഹവും മതപരിവർത്തനത്തിന്​ വേണ്ടി വിവാഹം കഴിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്​. കൂടുതൽ കേസുകളിലും മതപരിവർത്തനത്തിന്​ വേണ്ടിയുള്ള വിവാഹമാണ്​ കാണാൻ കഴിയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതം, ജാതി, സമുദായം എന്നിവയുടെ പേരിൽ ഒരു യഥാർഥ ഹിന്ദു ഒരിക്കലും വിവേചനം കാണിക്കില്ല. മതഗ്രന്ഥങ്ങളും അതിന്​ അനുമതി നൽകുന്നില്ല. വസുദൈവ കുടുംബകം എന്ന ആശയം നൽകുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും മറ്റൊരു രാജ്യവും അങ്ങനെ ചെയ്യുന്നില്ലെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com