കോവിഡ് ഭീതി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

രണ്ട് ദിവസത്തെ ബംഗാള്‍ പര്യടനത്തിനിടെയാണ് അമിത് ഷായുടെ പ്രതികരണം
കോവിഡ് ഭീതി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന കാര്യത്തിൽ നിലപാട് ആവർത്തിച്ച് കേന്ദ്ര സർക്കാർ. കോവിഡ് ഭീതി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ സന്ദർശനത്തിനിടെ പറഞ്ഞു. നിയമം നടപ്പിലാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണെന്നും എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസത്തെ ബംഗാള്‍ പര്യടനത്തിനിടെയാണ് അമിത് ഷായുടെ പ്രതികരണം. ആറുമാസത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ സന്ദര്‍ശനം.

പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും ഏതാനും ദിവസങ്ങൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. കോവിഡ് മൂലമാണ് നടപ്പാക്കുന്നത് വൈകുന്നതെന്നും അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.

ബംഗാളില്‍ ലോക് സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം അടുത്ത കൊല്ലം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമാവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച അമിത് ഷാ ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ചുകൊല്ലം കൊണ്ട് സംസ്ഥാനത്തെ സുവര്‍ണ ബംഗാളാക്കി മാറ്റുമെന്നും അവകാശപ്പെട്ടു.

Related Stories

Anweshanam
www.anweshanam.com