ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അനന്ദ് സ്വരൂപ് ശുക്ല

ബുര്‍ഖ നിരോധിച്ച നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു
ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അനന്ദ് സ്വരൂപ് ശുക്ല

ലക്‌നൗ: ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി അനന്ദ് സ്വരൂപ് ശുക്ല. മുത്തലാഖില്‍ നിന്ന് മുസ്ലീം സ്ത്രീകളെ രക്ഷിച്ചപ്പോലെ ബുര്‍ഖയില്‍ നിന്നും മുസ്ലീം സ്ത്രീകളെ രക്ഷിക്കും. അവര്‍ അതില്‍നിന്നും മുക്തിനേടുന്ന കാലം വിദൂരമല്ലെന്നും മന്ത്രി പറഞ്ഞു.

ബുര്‍ഖ ധരിക്കല്‍ മനുഷ്യത്വരഹിതവും ദുഷിച്ചതുമായ ആചാരമാണ്. പുരോഗമന ചിന്താഗതി ഉള്ളവര്‍ അത് ഒഴിവാക്കുകയാണ്. ബുര്‍ഖ നിരോധിച്ച നിരവധി മുസ്ലീം രാജ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമീപത്തെ പള്ളിയിൽനിന്ന്​ അഞ്ചുനേരം ബാങ്കുവിളിക്കുന്നത്​ യോഗ, ധ്യാനം, പൂജ, സർക്കാർ ചുമതലകൾ നിർവഹിക്കൽ എന്നിവക്ക്​ തടസ്സം സൃഷ്​ടിക്കുന്നതായും ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കഴിഞ്ഞ ദിവസം ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com