മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബഹുനില കെ​ട്ടി​ടം ത​ക​ര്‍​ന്നു വീണു; 15 പേ​ര്‍​ക്കു പ​രി​ക്ക്

എഴുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബഹുനില കെ​ട്ടി​ടം ത​ക​ര്‍​ന്നു വീണു; 15 പേ​ര്‍​ക്കു പ​രി​ക്ക്

റാ​യ്ഗ​ഡ്: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു. 15 പേര്‍ക്ക് പരിക്കേറ്റതായും എഴുപതോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

റായ്ഗഡ് ജില്ലയിലെ കാജല്‍പുരയിലാണ് വൈകീട്ട് 6.30 ഓടെ അപകടം നടന്നത്.

അഞ്ചു നില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് തകര്‍ന്ന് വീണത്. ദേശീയ ദുരന്തനിവാരണ സേന സംഭവസ്ഥലത്തെ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com