​കോണ്‍​ഗ്ര​സ് ച​തി​ച്ചു; സഖ്യം വിടാനൊരുങ്ങി രാജസ്ഥാനിലെ ഘടകകക്ഷി ബി.ടി.പി

ബി​ടി​പി​ക്ക് ര​ണ്ട് എം​എ​ല്‍​എ​മാ​രാ​ണു​ള്ള​ത്
​കോണ്‍​ഗ്ര​സ് ച​തി​ച്ചു; സഖ്യം വിടാനൊരുങ്ങി രാജസ്ഥാനിലെ ഘടകകക്ഷി ബി.ടി.പി

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ഞ്ചി​ച്ചെ​ന്നാ​രോ​പി​ച്ച് അ​ശോ​ക് ഗ​ലോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ന്‍​വ​ലി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭാ​ര​തീ​യ ട്രൈ​ബ​ല്‍ പാ​ര്‍​ട്ടി (ബി​ടി​പി). ബി​ടി​പി​ക്ക് ര​ണ്ട് എം​എ​ല്‍​എ​മാ​രാ​ണു​ള്ള​ത്. ഇ​വ​ര്‍ പി​ന്തു​ണ പി​ന്‍​വ​ലി​ച്ചാ​ലും കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രി​ന് നി​ല​വി​ല്‍ ഭീ​ഷ​ണി​യി​ല്ല.

ദം​ഗാ​ര്‍​പു​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 27 അം​ഗ​ങ്ങ​ളു​ള്ള ബോ​ര്‍​ഡി​ല്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ 13 സീ​റ്റു​ക​ളു​ള്ള ബി​ടി​പി​ക്ക് സാ​ധി​ച്ചി​ല്ല. ജി​ല്ലാ പ്ര​മു​ഖ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ബി​ജെ​പി​യെ സ​ഹാ​യി​ച്ച്‌ ബി​ടി​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ട്രൈബല്‍ പാര്‍ട്ടിക്ക്​ ഒരു കോണ്‍ഗ്രസ്​ അംഗത്തി​െന്‍റ വോട്ടുകൂടി ലഭിച്ചാല്‍ അധ്യക്ഷ സ്ഥാനം ലഭിക്കുമായിരുന്നു. എന്നാല്‍, എട്ട്​ അംഗങ്ങളുള്ള കോണ്‍ഗ്രസും ആറ്​ അംഗങ്ങളുള്ള ബി.ജെ.പിയും ഒത്തുചേര്‍ന്ന്​ സ്വതന്ത്രയായി മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുത്തു.

സ​ച്ചി​ന്‍ പൈ​ല​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ലും സ​ര്‍​ക്കാ​രി​ലും വി​മ​ത​നീ​ക്കം ന​ട​ന്ന​പ്പോ​ഴും ഗെ​ലോ​ട്ടി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന ബി​ടി​പി​യെ ആ​ണ് കോ​ണ്‍​ഗ്ര​സ് അ​ട്ടി​മ​റി​ച്ച​ത്. ആപത്​കാലത്ത്​ സഹായിച്ച തങ്ങളെ ചതിച്ച കോണ്‍ഗ്രസുമായി നിയമസഭയില്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന്​ ബി.ടി.പി അധ്യക്ഷന്‍ വെലറാം ഗോദ്ര പറഞ്ഞു. പാര്‍ട്ടി ഉന്നത സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com