അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ജമ്മുവിലെ സാംബ സെക്ടറിലുള്ള ബിഎസ്എഫ് യൂണിറ്റിലെ സുമിത് കുമാറാണ് പിടിയിലായത്.
അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

ജമ്മുകാശ്മീര്‍: അന്താരാഷ്ട്ര അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തിയ ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍. ജമ്മുവിലെ സാംബ സെക്ടറിലുള്ള ബിഎസ്എഫ് യൂണിറ്റിലെ സുമിത് കുമാറാണ് പിടിയിലായത്. ഗുര്‍ദാസ്പൂര്‍ സ്വദേശിയാണ് ഇയാള്‍. പഞ്ചാബ് പൊലീസാണ് സുമിത് കുമാറിനെ അറസ്റ്റ് ചെയ്തത്. പാകിസ്താനിലെ മയക്കുമരുന്ന് സംഘവുമായി ഓണ്‍ലൈന്‍ കോള്‍ വഴിയാണ് ഇയാള്‍ ബന്ധപ്പെട്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സുമിത്തില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച ആയുധങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com