അതിര്‍ത്തിയില്‍ ഭീകരര്‍ കടത്താന്‍ ശ്രമിച്ച ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.
അതിര്‍ത്തിയില്‍ ഭീകരര്‍ കടത്താന്‍ ശ്രമിച്ച ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി

ന്യൂഡെല്‍ഹി: ഇന്ത്യാ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഭീകരര്‍ കടത്താന്‍ ശ്രമിച്ച ആയുധങ്ങളും ലഹരി വസ്തുക്കളും പിടികൂടി. ഭീകരര്‍ കടത്താന്‍ ശ്രമിച്ച് 58 പായ്ക്കറ്റുകള്‍ വരുന്ന ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെയാണ് അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തിയായ അര്‍നീയ്ക്ക് സമീപം അതിര്‍ത്തി രക്ഷ സേന ഇന്നലെ രാത്രി നടത്തിയ തെരച്ചിലിലാണ് ആയുധങ്ങളും ലഹരിവസ്തുക്കളും പിടികൂടിയത്. അതിര്‍ത്തി വഴി ലഹരിവസ്തുക്കള്‍ ഭീകരരര്‍ ജമ്മു കശ്മീരിലേക്ക് കടത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് ഈ മേഖലകളില്‍ തെരച്ചില്‍ ശക്തമാക്കിയിരുന്നു. 28 പായ്ക്കറ്റ് ലഹരിവസ്തുക്കള്‍, നാല് തോക്കുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ കുറ്റവാളികളെക്കുറിച്ചുള്ള വിവരം സേന ഇതുവരെ പുറത്തുവിട്ടില്ല. കഴിഞ്ഞ ദിവസം രജൗരിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആയുധവും പണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ലക്ഷകര്‍ ഭീകരരെ സൈന്യം പിടികൂടിയിരുന്നു. സൈന്യവും ജമ്മു കശ്മീര്‍ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലായത്. അതിര്‍ത്തി വഴിയുള്ള ലഹരിക്കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com