അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും ര​ഹ​സ്യ തു​ര​ങ്കം ക​ണ്ടെ​ത്തി

ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്കു തീ​വ്ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​ര​ങ്കം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന
അ​തി​ര്‍​ത്തി​യി​ല്‍ വീ​ണ്ടും ര​ഹ​സ്യ തു​ര​ങ്കം ക​ണ്ടെ​ത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും തുരങ്കം കണ്ടെത്തി. ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭൂമിക്കടിയില്‍ തുരങ്കം കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടയില്‍ അതിര്‍ത്തിയില്‍ കണ്ടെത്തുന്ന രണ്ടാമത്തേതും ആറു മാസത്തിനിടയില്‍ കണ്ടെത്തുന്ന നാലാമത്തെയും തുരങ്കമാണ്. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ള്‍​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്കു തീ​വ്ര​വാ​ദി​ക​ള്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തു​ര​ങ്കം നി​ര്‍​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

150 മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പു​തി​യ തു​ര​ങ്കം അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന​യാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്ന​ടി വി​സ്താ​ര​ത്തി​ല്‍ 30 അ​ടി താ​ഴ്ച​യി​ലൂ​ടെ​യാ​ണു തു​ര​ങ്കം നി​ര്‍​മി​ച്ചി​രു​ന്ന​ത്. ഭീകരവാദികള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തുരങ്കം നിര്‍മിച്ചതെന്നാണ് സൂചന.

ജനുവരി 13ന് ഹിരണ്‍നഗര്‍ സെക്ടറിലും തുരങ്കം കണ്ടെത്തിയിരുന്നു. 25 അടി ആഴവും മൂന്ന് അടി വ്യാസവും 150 മീറ്റര്‍ ദൈര്‍ഘ്യവും ഉള്ളതായിരുന്നു ഈ തുരങ്കം. 2020 നവംബര്‍ 22ന് സാംബ ജില്ലയിലും സമാനമായ വിധത്തില്‍ തുരങ്കം കണ്ടെത്തിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com