ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തി
India

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തി

പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ബാഗില്‍ തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തിയത്.

News Desk

News Desk

ചണ്ഡിഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ബാഗില്‍ തോക്കുകളും ബുള്ളറ്റുകളും കണ്ടെത്തിയത്. മൂന്ന് എകെ 47 തോക്കുകളും രണ്ട് എം-16 റൈഫിളുകളും ഉള്‍പ്പെടെ ആയുധങ്ങളും വെടിക്കോപ്പുകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്.

ഇന്ന് രാവിലെയാണ് ഒഴിഞ്ഞ പ്രദേശത്ത് നിന്ന് സേനാ ഉദ്യോഗസ്ഥരാണ് ബാഗ് കണ്ടെത്തിയത്. എ കെ 47നില്‍ നിറക്കാവുന്ന 91 റൗണ്ട് തിരകളും വെടിയുണ്ടകളും, എം-16ല്‍ ഉപയോഗിക്കാവുന്ന 57 റൗണ്ട് തിരകളും ബാഗിലുണ്ടായിരുന്നു.

രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്ന് ഫിറോസ്പൂര്‍ ജില്ലയിലെ അബോഹര്‍ വഴി പാകിസ്താനില്‍ നിന്ന് എത്തിച്ചതാണ് വെടിക്കോപ്പുകളെന്ന് സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥന്‍ അറിയിച്ചു. തോക്കുകളും ബുള്ളറ്റുകളും വിശദപരിശോധനയ്ക്കായി മാറ്റി.

Anweshanam
www.anweshanam.com