രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു

രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ബൂട്ടാ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ ബൂട്ടാ സിങ് അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ബൂട്ടാ സിങ് രാജീവ് ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. എട്ടു തവണ ലോക്‌സഭാംഗമായിട്ടുണ്ട്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു.

ബൂട്ടാസിങ്. ബിഹാര്‍ ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com