ബോളിവുഡ് നടന്‍ ആസിഫ് ബസ്റയെ മരിച്ച നിലയില്‍ കണ്ടെത്തി

പാതാള്‍ ലോക് എന്ന ആമസോണ്‍ പ്രൈം വെബ് സീരീസിലൂടെ പ്രശതനായ നടനാണ് ആസിഫ് ബസ്റ
ബോളിവുഡ് നടന്‍ ആസിഫ് ബസ്റയെ മരിച്ച നിലയില്‍ കണ്ടെത്തി

ഷിംല: ബോളിവുഡ് നടന്‍ ആസിഫ് ബസ്റയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലെ ഒരു സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു. കെട്ടിടത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്. പൊലീസും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

പാതാള്‍ ലോക് എന്ന ആമസോണ്‍ പ്രൈം വെബ് സീരീസിലൂടെ പ്രശതനായ നടനാണ് ആസിഫ് ബസ്റ. ജബ് വീ മെറ്റ്, കൈ പോ ചെ തുടങ്ങി ഒരുപിടി സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കും ആസിഫിനെ പരിചയമുണ്ട്. ആസിഫിന്‍്റെ മരണത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com