മിഗ്-29 തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

അപകടത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് കമാന്റര്‍ സിംഗിന്റെ ശരീരം ലഭിച്ചത്
മിഗ്-29 തകര്‍ന്ന് കാണാതായ നാവികസേനാ പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മിഗ്-29 പരിശീലന വിമാനം തകര്‍ന്നുവീണ് കാണാതായ പൈലറ്റ് നിഷാന്ത് സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അപകടത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് കമാന്റര്‍ സിംഗിന്റെ ശരീരം ലഭിച്ചത്.

തെരച്ചലിനിടെ ഗോവന്‍ തീരത്ത് നിന്ന് 30 മൈല് അകലെ വച്ചാണ് മൃതദേഹം കണ്ടെത്തിയത്.

നവംബര്‍ 26 ന് വ്യോമസേന വിമാനം മിഗ് 29 തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിഷാന്തിനെ കാണാതാവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ രക്ഷപ്പെടുത്താനായെങ്കിലും നിഷാന്തിനെ കണ്ടെത്താനായിരുന്നില്ല.

നിഷാന്തിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ ടെസ്റ്റ് നടത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com