ബോട്ടിലെ സ്രാങ്ക് ഉറങ്ങിയത് അപകട കാരണം; കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

ബോട്ടിലെ സ്രാങ്ക് ഉറങ്ങിയത് അപകട കാരണം; കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും

മംഗലാപുരം: ഇന്നലെ ഉണ്ടായ ബോട്ട് അപടകടത്തില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരുന്നു. മത്സ്യബന്ധനത്തിന് പോയ റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടിലെ സ്രാങ്ക് അബദ്ധത്തില്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍പെട്ട 9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

കപ്പലിന് പിറകിലേക്ക് ബോട്ട് ഇടിച്ചതാണെന്നാണ് കോസ്റ്റല്‍ പൊലീസ് നിഗമനം. അപകടത്തില്‍പെട്ട് രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ബോട്ട് കപ്പല്‍ചാലിലേക്ക് നിയന്ത്രണം വിട്ട് കയറുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കി.

സിംഗപ്പൂര്‍ ചരക്ക് കപ്പലായ എപിഎല്‍ ലീ ഹാവ്‌റെയിലാണ് റബ്ബ ഇടിച്ചത്. മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. തിങ്കളാഴ്ച രാത്രി 2.30നായിരുന്നു സംഭവം. സംഭവസമയത്ത് ബോട്ടിലുണ്ടായിരുന്ന പത്തുതൊഴിലാളികളേയും കാണാതായി.

ബേപ്പൂര്‍ സ്വദേശിയായ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേര്‍ കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com