ഇന്ന് രാത്രി ആകാശത്ത്​ ബ്ലൂമൂൺ ദൃശ്യമാകും; കൂടെ മറ്റൊരു അതിഥിയും

ഒരേ കലണ്ടർ മാസം രണ്ടു പൂർണചന്ദ്രൻ വന്നാൽ രണ്ടമത്തേതിനെ​ ബ്ലൂമൂൺ എന്നാണ്​ വിളിക്കുക
ഇന്ന് രാത്രി ആകാശത്ത്​ ബ്ലൂമൂൺ ദൃശ്യമാകും; കൂടെ മറ്റൊരു അതിഥിയും

ന്യൂഡൽഹി: ഇന്ന് രാത്രി ആകാശത്ത്​ ബ്ലൂമൂൺ ദൃശ്യമാകും. രണ്ടര വർഷത്തിൽ ഒരിക്കലാണ് ബ്ലൂമൂൺ ദൃശ്യമാകും. ഒരേ കലണ്ടർ മാസം രണ്ടു പൂർണചന്ദ്രൻ വന്നാൽ രണ്ടമത്തേതിനെ​ ബ്ലൂമൂൺ എന്നാണ്​ വിളിക്കുക. ഈ മാസം ഒന്നിന്​ ആകാശത്ത്​ പൂർണചന്ദ്രൻ എത്തിയിരുന്നു. വർഷത്തിൽ 12 തവണ ആകാശത്ത്​ പൂർണ ചന്ദ്രനെ ദൃശ്യമാകുമെങ്കിലും ബ്ലൂമൂൺ കാണാനാവുക രണ്ടര വർഷത്തിൽ ഒരിക്കലാണ്.

ബ്ലൂമൂൺ എന്നാണ്​ പേരെങ്കിലും ചന്ദ്രനെ നീലനിറത്തിൽ കാണാനാകില്ല. പൂർണ ചന്ദ്രനായിരിക്കുമെന്ന്​ മാത്രം. ശനിയാഴ്​ച രാത്രി 8.15നുശേഷമാകും ആകാശത്ത്​ ബ്ലൂമൂൺ ദൃശ്യമാകുക. ഈ ബ്ലൂമൂൺ പ്രതിഭാസത്തിന്​ മറ്റൊരു പ്രത്യേകത കൂടിയുണ്ട്​. ബ്ലൂ മൂണിനൊപ്പം ​മൈക്രോ മൂൺ കൂടിയാകും ഇത്​. ഭൂമിയിൽനിന്ന്​ വളരെ അകലത്തിൽ പൂർണചന്ദ്രനെ ദൃശ്യമാകുന്നതാണ്​ മൈക്രോമൂൺ.

ഭൂമിയോട്​ ചന്ദ്രൻ ഏറ്റവും അടുത്തുവരുന്നത്​ സൂപ്പർ മൂണുമാകും. മൈക്രോമൂണിൽ ചന്ദ്രന്റെ വലിപ്പവും തിളക്കവും കുറയും. അതോടൊപ്പം ബ്ലൂമൂണിനൊപ്പം മറ്റൊരു അതിഥിയെ കൂടി കാണാനാകും. ബ്ലൂമൂണി​ന്​ തൊട്ടടുത്ത്​ ഒരു ചുവന്ന പൊട്ടുപോലെ. നക്ഷത്രമല്ല, പകരം ഭൂമിയുടെ അയൽക്കാരനായ ചൊവ്വയാണ്​ ചുവന്ന പൊട്ടു​പോലെ എത്തുക.

Related Stories

Anweshanam
www.anweshanam.com