ബിജെപി രാജ്യസഭാ എംപി അശോക് ഗാസ്തി ഗുരുതരാവസ്ഥയില്‍

നേരത്തെ ഇദ്ദേഹം മരിച്ചതായി പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു
ബിജെപി രാജ്യസഭാ എംപി അശോക് ഗാസ്തി ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: രാജ്യസഭാംഗവും കര്‍ണാടക ബിജെപി നേതാവുമായ അശോക് ഗസതി കോവിഡ് ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ തുടരുന്നു. നേരത്തെ ഇദ്ദേഹം മരിച്ചതായി പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അദ്ദേഹം- എന്‍ഡി ടിവി റിപ്പോര്‍ട്ട്.

ഗാസ്തിയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശരിയല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും ബിജെപി കർണാടക ട്വീറ്റ് ചെയ്തു.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം.പിയെ സെപ്തംബര്‍ 2ന് ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

റായിചൂരില്‍ നിന്നുള്ള അഭിഭാഷകനായ അദ്ദേഹം ബി.ജെ.പി പിന്നോക്ക സെല്ലിന്റെ ജനറല്‍ സെക്രട്ടറിയായും, സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷതിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. 1989 ല്‍ അദ്ദേഹത്തെ യുവര്‍മോര്‍ച്ച ജില്ലാ അദ്ധ്യക്ഷനായി പാര്‍ട്ടി നിയമിച്ചു. ജൂലൈ 22 നായി അദ്ദേഹം രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com