കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിന് പിന്നില്‍ ഗൂഢാലോചന; പമേല ഗോസ്വാമി

ലഹരിമരുന്ന് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്
കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതിന് പിന്നില്‍ ഗൂഢാലോചന; പമേല ഗോസ്വാമി

കൊല്‍ക്കത്ത: കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി യുമോര്‍ച്ച ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമി. ലഹരിമരുന്ന് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ബിജെപി നേതാവ് രകേഷ് സിങ് ആണെന്നും ക്രൈബ്രാഞ്ച് അന്വേഷണം നടത്തണമെന്നും പമേല ഗോസ്വാമി പൊലീസിനോട് പറഞ്ഞു.

രാകേഷ് സിങ്ങിന്റെ ആളുകള്‍ പ്ലാന്‍ ചെയ്ത് തന്നെ കുടുക്കുകയായിരുന്നു എന്ന് കോടതിയില്‍ പമേല പറഞ്ഞു. കാറിനുള്ളില്‍ മയക്കുമരുന്നു കൊണ്ടുവച്ചത് രാകേഷ് സിങ്ങിന്റെ ആളാണ്. തനിക്ക് ഇതിനെപ്പറ്റി വിശ്വസനീയമായ ഇടത്തില്‍ നിന്നാണ് വിവരം ലഭിച്ചത്. അഞ്ചുദിവസത്തിന് മുന്‍പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡീയോ താന്‍ റെക്കോര്‍ഡ് ചെയ്തിരുന്നതായും പമേല പറയുന്നു.

മകളെ കേസില്‍ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പമേല ഗോസ്വാമിയുടെ കുടുംബം ആരോപിച്ചു. ലഹരിമരുന്നുകളൊന്നും മകള്‍ ഉപയോഗിക്കില്ലെന്നും പമേലയുടെ അമ്മ പറഞ്ഞു. അതേസമയം പമേല ഗോസ്വാമി ലഹരിമരുന്നിന് അടിമയാണെന്ന് പിതാവിന്റെ ആരോപണം അവവര്‍ തള്ളി. പമേലയുടെ കാറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നൂറ് ഗ്രാം കൊക്കെയ്ന്‍ ബംഗാള്‍ പൊലീസ് കണ്ടെത്തിയത്.

മോഡലും എയര്‍ ഹോസ്റ്റസുമായിരുന്ന പമേല 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ യുവമോര്‍ച്ചയുടെ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിലാണ് 23കാരിയായ പമേല പാര്‍ട്ടിയില്‍ അംഗമായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com