പശ്ചിമ ബംഗാളില്‍ പോലീസ് വെടിവെപ്പില്‍ ബിജെപി പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

വടക്കന്‍ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം
പശ്ചിമ ബംഗാളില്‍ പോലീസ് വെടിവെപ്പില്‍ ബിജെപി പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.

പ്ര​വ​ര്‍​ത്ത​ക​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ബി​ജെ​പി വ​ട​ക്ക​ന്‍ ബം​ഗാ​ളി​ല്‍ ചൊ​വ്വാ​ഴ്ച 12 മ​ണി​ക്കൂ​ര്‍ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് സ‍​ര്‍​ക്കാ​രി‍​നെ​തി​രെ ബി​ജെ​പി സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതും പോലീസുമായി ഏറ്റുമുട്ടുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

പൊലീസ് ലാത്തിച്ചാര്‍ജിനിടെ മര്‍ദ്ദിച്ചതാണ് പ്രവ‌ര്‍ത്തകനായ ഉലെന്‍ റേയുടെ മരണത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം, സമരക്കാര്‍ക്കു നേരെ പോലീസ് വെടിവെച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഒരാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതായും വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com