തൃണമൂലില്‍ നിന്ന്​ ആരും തല്‍ക്കാലത്തേക്ക്​ ഇ​ങ്ങോട്ട്​ വരേണ്ട; വ​ര​വി​ന് ത​ട​യി​ട്ട് ബി​ജെ​പി

നേതാക്കളെ കൂട്ടത്തോടെയെത്തിച്ച്‌​ തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ്​ ബിജെപിയുടെ പുതിയ നിലപാട്​
തൃണമൂലില്‍ നിന്ന്​ ആരും തല്‍ക്കാലത്തേക്ക്​ ഇ​ങ്ങോട്ട്​ വരേണ്ട; വ​ര​വി​ന് ത​ട​യി​ട്ട് ബി​ജെ​പി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുന്നത്​ തുടരുന്നതിന്​ താല്‍ക്കാലികമായി തടയിട്ട്​ ബിജെപി. ​ നേതാക്കളെ കൂട്ടത്തോടെയെത്തിച്ച്‌​ തൃണമൂലിന്‍റെ ബി ടീമാനാകാനില്ലെന്നാണ്​ ബിജെപിയുടെ പുതിയ നിലപാട്​. ഇനി കൃത്യമായ പരിശോധനയില്ലാതെ ആരെയും പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടെന്നാണ്​ ബിജെപിയുടെ തീരുമാനം​.

മി​ക​ച്ച പ്ര​തി​ച്ഛാ​യ​യി​ല്ലാ​ത്ത നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ബി​ജെ​പി തൃ​ണ​മൂ​ലി​ന്‍റ ബി ​ടീ​മാ​യി മാ​റാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന ആ​ളു​ക​ളും അ​ല്ലെ​ങ്കി​ല്‍ അ​ധാ​ര്‍​മി​ക​മോ നി​യ​മ​വി​രു​ദ്ധ​മോ ആ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും പാ​ര്‍​ട്ടി​യി​ല്‍ ചേ​രാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ്‌ വ​ര്‍​ഗി​യ പ​റ​ഞ്ഞു.

ബംഗാളില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കൈലാഷ് വിജയ്‌വര്‍ഗിയയാണ്. ഇനി മുതല്‍ പാര്‍ട്ടിയിലേക്ക് കൂട്ടത്തോടെ വരുന്നത് നടക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൂക്ഷമ പരിശോധനകള്‍ നടത്തിയ ശേഷമേ പാര്‍ട്ടിയില്‍ പ്രവേശനം ലഭിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com