ബിജെപി എംപിയുടെ ഓഫീസ് പൂട്ടിച്ച് ഒഡീഷ കോര്‍പ്പറേഷന്‍

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയാണ് നടപടി.
ബിജെപി എംപിയുടെ ഓഫീസ് പൂട്ടിച്ച് ഒഡീഷ കോര്‍പ്പറേഷന്‍

ഭുവനേശ്വര്‍: ബിജെപിയുടെ ദേശീയ വക്താവും എംപിയുമായ അപരാജിത സാരംഗിയുടെ ഒഡീഷയിലുള്ള ഓഫീസ് പൂട്ടിച്ച് ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടര്‍ന്നാണ് നടപടി.

എംപിയുടെ നടപടിക്കെതിരെ ഒഡീഷ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലാസ്പള്ളിയിലുള്ള അപരാജിതയുടെ ഓഫീസ് ബിഎംസി സോണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാബിനാരായണന്‍ ജേതി പൂട്ടിച്ചത്. 15 ദിവസം കഴിഞ്ഞ് മാത്രമേ ഇനി ഓഫീസ് തുറക്കാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം.

കോവിഡ് ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും സാനിറ്റൈസേഷന് ശേഷം 15 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടി ഓഫീസില്‍ വെച്ച് എംപി സ്വന്തം പിറന്നാള്‍ ആഘോഷിച്ചത്. നിരവധി പേരായിരുന്നു ബിജെപി നേതാവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി എത്തിയത്. ചടങ്ങില്‍ എത്തിയ ഒരാള്‍ പോലും മാസ്‌ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

Related Stories

Anweshanam
www.anweshanam.com