കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്​

വ്യാജ സര്‍ട്ടിഫിക്കറ്റ്​ നല്‍കിയ സന്ത്​ കബീര്‍ നഗര്‍ ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ (സി.എം.ഒ) ഡോ. ഹര്‍ഗോവിന്ദ്​ സിങിനെതിരെയും കേസെടുത്തിട്ടു
കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​; ബി.ജെ.പി എം.എല്‍.എക്കെതിരെ കേസ്​

ലഖ്​നോ: കൊലപാതകശ്രമക്കേസിന്‍റെ വിചാരണക്ക്​ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​ സമര്‍പ്പിച്ച ബി.ജെ.പി എം.എല്‍.എക്കെതിരെ പൊലീസ്​ കേസെടുത്തു. മെന്‍ഹ്​ദാവല്‍ മണ്ഡലത്തിലെ എം.എല്‍.എ രാകേഷ്​ സിങ്​ ബാഗെലിനെതിരെയാണ്​ കോട്​വാലി പൊലീസ്​ കേസെടുത്തത്​.

വ്യാജ സര്‍ട്ടിഫിക്കറ്റ്​ നല്‍കിയ സന്ത്​ കബീര്‍ നഗര്‍ ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ (സി.എം.ഒ) ഡോ. ഹര്‍ഗോവിന്ദ്​ സിങിനെതിരെയും കേസെടുത്തിട്ടുണ്ട്​.

2010 ലെ ഒരു കൊലപാതകശ്രമ കേസിൽ​ വിചാരണക്ക്​ ഹാജരാകാൻ അഡീഷണൽ സെഷൻസ്​ ജഡ്​ജ്​ ദീപാന്ത്​ മണി രാകേഷ്​ സിം​ഗിന്​ നോട്ടിസ്​ അയച്ചിരുന്നു. കോടതിയിൽ ഹാജരാകാതിരിക്കാൻ കോവിഡ്​ ബാധിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ്​ രാകേഷ്​ നൽകുകയായിരുന്നു.

ഒരു സ്വകാര്യലാബില്‍ നടത്തിയ പരിശോധനയില്‍ രാകേഷ്​ കോവിഡ്​ പോസിറ്റിവ്​ ആണെന്ന്​ തെളിഞ്ഞെന്നും അദ്ദേഹം ഹോം ഐസൊലേഷനില്‍ ആണെന്നുമുള്ള സര്‍ട്ടിഫിക്കറ്റ്​ സി.എം.ഒ ഡോ. ഹര്‍ഗോവിന്ദ്​ സിങ്​ ആണ്​ കോടതിയില്‍ സമര്‍പ്പിച്ചത്​.

എന്നാല്‍, ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ നിരീക്ഷണത്തിന്‍റെ ചുമതലയുള്ള ഡോ. വിവേക്​ കുമാര്‍ ശ്രീവാസ്​തവ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന കാലയളവില്‍ രാകേഷ്​ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട്​ ലഭിച്ചില്ലെന്നും കോടതിയില്‍ റിപ്പോര്‍ട്ട്​ നല്‍കി. തുടര്‍ന്ന്​ കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ്​ ര​ാകേഷും സി.എം.ഒയും​ ചേര്‍ന്ന്​ വ്യാജ കോവിഡ്​ സര്‍ട്ടിഫിക്കറ്റ്​ നിര്‍മിച്ചതായി കണ്ടെത്തിയത്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com