കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സ്വന്തം നേതാവ് മരിച്ചിട്ടും തിരിഞ്ഞുനോക്കാതെ ബി.ജെ.പി പ്രവര്‍ത്തകര്‍. ഒടുവില്‍ മൃതദേഹം സംസ്കരിക്കാനായി മുന്നോട്ടുവന്ന് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്മാറിയ ഇടത്താണ് സഹായഹസ്തവുമായി ടി.എം.സി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബര്‍ദ്വാനിലാണ് സംഭവം. ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റായിരുന്ന അനൂപ് ബാനര്‍ജി (60) ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് മരിക്കുന്നത്. തുടര്‍ന്ന് ഇവരുടെ ഭാര്യ റീന സഹായത്തിനായി ബി.ജെ.പി പ്രവര്‍ത്തകരെ വിളിച്ചെങ്കിലും ആരും വീട്ടിലേക്ക് വന്നില്ല. ഇതോടെ ഒരു രാത്രി മുഴുവന്‍ അവര്‍ ഭര്‍ത്താവിന്റെ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടി.
പ്രാദേശിക ബി.ജെ.പി പ്രവര്‍ത്തകരോട് പലതവണ അഭ്യര്‍ത്ഥിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. അനൂപ് ബാനര്‍ജി മരിച്ചത് കോവിഡ് മൂലമാണെന്ന് അവര്‍ സംശയിച്ചു. ഇതോടെ ശനിയാഴ്ച ടി.എം.സി നേതാവ് ബുദുന്‍ ഷെയ്ഘ് തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അവര്‍ ശവസംസ്കാരം നടത്തുകയുമായിരുന്നു.
“‘ഉച്ചക്ക് ഒരു മണിയോടെയാണ് എെന്റ ഭര്‍ത്താവ് മരിച്ചത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി എെന്റ ഭര്‍ത്താവ് ഒരുപാട് കഠിനാധ്വാനം ചെയ്തിരുന്നു.
അദ്ദേഹത്തിെന്റ കൂടെയുണ്ടായിരുന്ന എല്ലാം ബി.ജെ.പി പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും ഞാന്‍ അറിയിച്ചു. തുടക്കത്തില്‍ അവര്‍ ഉടന്‍ വരുമെന്ന് പറഞ്ഞെങ്കിലും പിന്നെ ആരെയും കണ്ടില്ല. എെന്റ ഭര്‍ത്താവ് കോവിഡ് മൂലം മരിച്ചുവെന്ന അഭ്യൂഹവും ഞാന്‍ കേള്‍ക്കാനിടയായി”- അനൂപ് ബാനര്‍ജിയുടെ ഭാര്യ റീന പറഞ്ഞു.
Comments