ബാബറി മസ്ജിദ് കേസില്‍ വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ് ഉമാഭാരതി

വിധി എന്തായിരിക്കുമെന്നത് തനിക്ക് പ്രശ്നമല്ലെന്നും ഉമാഭാരതി വ്യക്തമാക്കി.
ബാബറി മസ്ജിദ് കേസില്‍ വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ് ഉമാഭാരതി

ന്യൂഡൽഹി: ബാബറി മസ്ജിദ് കേസില്‍ വിവാദ പ്രസ്‌താവനയുമായി ബിജെപി നേതാവ് ഉമാഭാരതി. കോടതി വിധിയില്‍ തൂക്കിലേറ്റാന്‍ ഉത്തരവിട്ടാന്‍ താന്‍ അനുഗ്രഹിക്കപ്പെട്ടവാളാകുമെന്നാണ് ഉമാഭാരതിയുടെ പരാമര്‍ശം. തന്റെ വാദം കേള്‍ക്കുന്നതിനായാണ് കോടതി വിളിച്ചത്. എന്താണ് സത്യമെന്ന് താന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. വിധി എന്തായിരിക്കുമെന്നത് തനിക്ക് പ്രശ്നമല്ലെന്നും ഉമാഭാരതി വ്യക്തമാക്കി.

ഈ മാസം ആദ്യം ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ ഉമാഭാരതി ഹാജരായിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍ കെ അദ്വാനി (92) ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായപ്പോള്‍ മുരളി മനോഹര്‍ ജോഷി വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായി. മൂന്ന് പേര്‍ക്കെതിരെയും ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com