ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു

അപകടം മനപ്പൂര്‍വമെന്ന് സംശയിക്കുന്നതായി ഖുശ്ബു
ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. ട്രക്ക് വാഹനമാണ് കാറിൽ ഇടിച്ചത്. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരില്‍ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടം ഉണ്ടായത്.

അതേസമയം, അപകടം മനപ്പൂര്‍വമെന്ന് സംശയിക്കുന്നതായി ഖുശ്ബു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സമീപ കാലത്താണ് കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി ഖുശ്‌ബു ബിജെപിയിലേക്ക് മാറിയത്.

Related Stories

Anweshanam
www.anweshanam.com