തരൂരിനെതിരായ കേസ്; ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ് കീറിമുറിച്ചെന്ന് പ്രിയങ്ക

ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നോയിഡ പോലീസ് കേസെടുത്തിരുന്നു
തരൂരിനെതിരായ കേസ്; ബി​ജെ​പി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ് കീറിമുറിച്ചെന്ന് പ്രിയങ്ക

ന്യൂ​ഡ​ല്‍​ഹി: ശ​ശി ത​രൂ​ര്‍ എം​പി​ക്കും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും എ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത​തി​നെ​തി​രെ വിമര്‍ശിച്ച് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി. ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഭ​ര​ണ​ക​ക്ഷി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സി​നെ പി​ച്ചി​ചീ​ന്തി​യെ​ന്ന് പ്രി​യ​ങ്ക ആ​രോ​പി​ച്ചു. എഫ്‌ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ബി​ജെ​പി സ​ര്‍​ക്കാ​ര്‍ കേ​സെ​ടു​ത്ത് പൊ​തു പ്ര​വ​ര്‍​ത്ത​ക​രെ​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത അ​പ​ക​ട​ക​ര​മാണ്. ജ​നാ​ധി​പ​ത്യ​ത്തെ ബ​ഹു​മാ​നി​ക്കു​ക എ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഭ​യ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷം ജ​നാ​ധി​പ​ത്യ​ത്തി​ല്‍ വി​ഷം​പോ​ലെ​യാ​ണ്. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും എ​തി​രെ കേ​സെ​ടു​ത്ത​തി​ലൂ​ടെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സി​നെ കീറി മുറിച്ചു- ​പ്രി​യ​ങ്ക പ​റ​ഞ്ഞു.

ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നോയിഡ പോലീസ് കേസെടുത്തിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com