പോളിംഗ് ബൂത്തില്‍ അതിക്രമിച്ച് കയറി; ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി

അതേസമയം, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ ജനവിധി തേടുന്നത്.
പോളിംഗ് ബൂത്തില്‍ അതിക്രമിച്ച് കയറി; ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി

ചെന്നൈ : മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി. നടി പോളിംഗ് ബൂത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബിജെപി ദേശീയ വനിതാ നേതാവും കോയമ്പത്തൂര്‍ സൗത്തില്‍ നിന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ വാനതി ശ്രീനിവാസന് വേണ്ടി ബിജെപി ജില്ലാ പ്രസിഡന്റ് നന്ദകുമാറാണ് പരാതി നല്‍കിയത്. ബൂത്ത് ഏജന്റുകള്‍ ഒഴികെ മറ്റാര്‍ക്കും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ അധികാരമില്ലെന്നും ശ്രുതി ഹാസെനതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ ജനവിധി തേടുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com