യുവ സാരഥികള്‍ക്ക് വഴിയൊരുക്കി ബിജെപി ദേശീയ നേതൃത്വം 
India

യുവ സാരഥികള്‍ക്ക് വഴിയൊരുക്കി ബിജെപി ദേശീയ നേതൃത്വം 

33 ശതമാനം സ്ത്രീ സംവരണവും പാര്‍ട്ടി അവലംബിക്കുമെന്ന് വക്താക്കള്‍.

By News Desk

Published on :

ന്യൂ ഡല്‍ഹി: ഭാരതീയ ജനതാ പാർട്ടിയുടെ പുതിയ ദേശീയ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. കൂടുതല്‍ യുവ പ്രതിനിധികളെ പട്ടികയില്‍ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍, രാജ്യത്തെ 700ലധികം ജില്ലകളിലെ ബിജെപി നേതൃത്വം 50 വയസ്സ് പ്രായ പരിധിയില്‍ വരുന്നവരാണ്. ദേശീയ പ്രസിഡന്‍റ് ജെ പി നഡ്ഡ നയിക്കുന്ന പുതിയ ടീമിലും ഇതേ പ്രായപരിധിയാണ് പ്രതീക്ഷിക്കുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാർട്ടിയുടെ തീരുമാനങ്ങള്‍ കൈകൊള്ളുന്ന പാർലമെന്ററി ബോർഡ്, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിൽ പതുമുഖങ്ങള്‍ക്കൊപ്പം പരിചയ സമ്പന്നരും ഉണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാന്‍ പുതമുഖങ്ങളെ അവതരിപ്പിക്കാനുള്ള തീരുമാനം 2017 മുതലാണ് ബിജെപി പിന്തുടരുന്നത്. ഇതിന്‍റെ ഭാഗമായി ജില്ലാ നേതൃത്വങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് 40-50 വരെ പ്രായപരിധി നിശ്ചയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ തസ്തികകളിലേക്കുള്ള നിയമനത്തിനോ 75 വയസാണ് പാര്‍ട്ടി നിഷ്കര്‍ഷിക്കുന്ന പ്രായപരിധി.

ചെറുപ്പക്കാർക്ക് കൂടുതൽ ഉത്തരവാദിത്തം നൽകാനും ഭരണപരമായ പ്രക്രിയകളിൽ അനുഭവം ശേഖരിക്കാനുള്ള അവസരം നൽകാനുമുള്ള സമഗ്രമായ നീക്കമാണിതെന്നാണ് പാര്‍ട്ടി വക്താക്കളുടെ അഭിപ്രായം. 33 ശതമാനം സ്ത്രീകളെ ഭാരവാഹികളുടെ പാനലിൽ ഉൾപ്പെടുത്തുന്ന രീതിയും പാർട്ടി അവലംബിക്കും. സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 2010 ല്‍ പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തിയതായും വക്താക്കള്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com