ഇന്ധന വിലവർധനവിന്റെ ലാഭം ഉപയോഗിച്ച്​​​ ബി.ജെ.പി എംഎൽഎമാരെ വാങ്ങുന്നു: ദിഗ്​വിജയ സിങ്​
India

ഇന്ധന വിലവർധനവിന്റെ ലാഭം ഉപയോഗിച്ച്​​​ ബി.ജെ.പി എംഎൽഎമാരെ വാങ്ങുന്നു: ദിഗ്​വിജയ സിങ്​

കർഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകുമ്പോൾ പണക്കാരന്റെ കീശ വീർക്കുന്നു

News Desk

News Desk

ഭോപ്പാൽ: ഇന്ധന വില വർധനവിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ സിങ്​. പെട്രോൾ, ഡീസൽ വിലവർധനവിൽ നിന്ന്​ ലഭിക്കുന്ന ലാഭം ഉപയോഗിച്ച്​​ ബി.ജെ.പി എം.എൽ.എമാരെ വാങ്ങിക്കൂട്ടുകയാണെന്ന് ദിഗ്​വിജയ സിങ് ആരോപിച്ചു​.

‘പെട്രോൾ, ഡീസൽ വിലവർധനവിൽ നിന്നും ലഭിക്കുന്ന ലാഭം പെട്രോൾ പമ്പ്​ ഉടമകൾക്കും, പെട്രോളിയം കമ്പനികൾക്കും കേന്ദ്ര സർക്കാറിലേക്കുമാണ്​ പോകുന്നത്​. ഈ ലാഭത്തിൽ നിന്നുമാണ്​ ബി.ജെ.പി എം.എൽ.എമാരെ വാങ്ങുന്നത്’- ദിഗ്​വിജയ സിങ്​ വാർത്ത പറഞ്ഞു. കർഷകരുടെയും തൊഴിലാളികളുടെയും പാവങ്ങളുടെയും കീശ കാലിയാകുമ്പോൾ പണക്കാരന്റെ കീശ വീർക്കുന്നു’- ദിഗ്​വിജയ സിങ് കൂട്ടിച്ചേർത്തു.

തുടർച്ചയായ 20ാം ദിവസമാണ്​ രാജ്യത്ത്​ ഇന്ധന വിലവർധിച്ചത്​. ഡീസലിന്​ 17 പൈസ വർധിച്ച്​ 80.19 രൂപയായപ്പോൾ പെട്രോളിന്​ 21 പൈസ വർധിച്ച്​ 80.13രൂപയായി. കഴിഞ്ഞ ദിവസമാണ്​ ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലയെ മറികടന്നത്​. അന്താരാഷ്​ട്ര വിപണിയിൽ ക്രൂഡ്​ ഓയിൽ വില ഇടിയുമ്പോഴാണ്​ ഇന്ത്യയിൽ വില മുകളിലേക്ക്​ പോകുന്നത്​. കഴിഞ്ഞ 20 ദിവസം കൊണ്ട് 10 രൂപയിലധികം വർധനവാണ് ഉണ്ടായത്.

Anweshanam
www.anweshanam.com