കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വോട്ടുചെയ്യാന്‍ എംപിമാര്‍ക്ക് വിപ്പ്നല്‍കി അകാലിദള്‍
India

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വോട്ടുചെയ്യാന്‍ എംപിമാര്‍ക്ക് വിപ്പ്നല്‍കി അകാലിദള്‍

ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു.

News Desk

News Desk

ന്യൂ ഡല്‍ഹി: തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യാന്‍ എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി അകാലി ദള്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കി. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ശിരമോണി അകാലിദള്‍ ചീഫ് വിപ്പ് നരേശ് ഗുജ്‌റാളാണ് എംപിമാര്‍ക്ക് വിപ്പ് നല്‍കിയത്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളില്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ അകാലിദള്‍ അധ്യക്ഷനും ഫിറോസെപുര്‍ എംപിയുമായ സുഖ്ബീര്‍ സിങ് ബാദല്‍ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. ബില്ലുകള്‍ സംബന്ധിച്ച് കര്‍ഷകര്‍ അവരുടെ ആശങ്കകള്‍ പ്രകടിപ്പിച്ച സാഹചര്യത്തില്‍ അവരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി പാര്‍ട്ടി എന്ത് ത്യാഗവും ചെയ്യുമെന്ന് ബാദല്‍ പറഞ്ഞു.

കര്‍ഷകരുടെ ഉത്പാദന വ്യാപാരവും വാണിജ്യവും സംബന്ധിച്ച (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍, കാര്‍ഷിക സേവനങ്ങള്‍ക്ക് വില ഉറപ്പ് നല്‍കുന്ന ബില്‍ (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എന്നിവ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും അവശ്യവസ്തു ഭേദഗതി ബില്‍ ഭക്ഷ്യ സഹമന്ത്രി റാവു സാഹിബ് പാട്ടീല്‍ ദാന്‍വേയും അവതരിപ്പിച്ചു. ഈ ബില്ലുകള്‍ ലോക്‌സഭയില്‍ ശബ്ദ വോട്ടോടെ പാസാക്കുകയും ചെയ്തിരുന്നു

Anweshanam
www.anweshanam.com