ഫഡ്‌നാവിസിന്റെ സുരക്ഷ വെട്ടിക്കുറച്ച്‌ മഹരാഷ്ട്ര സര്‍ക്കാര്‍; രാഷ്ട്രീയ പകപോക്കലെന്ന് ബിജെപി

ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ റാം നായിക്, എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ, മുന്‍ മന്ത്രി സുധീര്‍ മുന്‍ഗാന്‍തിവാര്‍ എന്നിവരുടെയും സുരക്ഷ വെട്ടിക്കുറച്ചു
ഫഡ്‌നാവിസിന്റെ സുരക്ഷ വെട്ടിക്കുറച്ച്‌ മഹരാഷ്ട്ര സര്‍ക്കാര്‍; രാഷ്ട്രീയ പകപോക്കലെന്ന് ബിജെപി

മുംബൈ: മഹരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി രാംദാസ് അതാവലെ, എം.എന്‍.എസ് മേധാവി രാജ് താക്കറെ തുടങ്ങിയവര്‍ക്ക് നല്‍കിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച്‌ മഹാരാഷ്ട്ര സര്‍ക്കാര്‍. രാഷ്ട്രീയ വൈരമാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ വെട്ടിക്കുറച്ചതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി തികച്ചും നിര്‍ഭാഗ്യകരമാണെന്നും ശിവസേന നേതൃത്വം നല്‍കുന്ന കൂട്ടു കക്ഷി സര്‍ക്കാരിന്റെ പ്രതികരം നടപടിയാണിതെന്നും പാര്‍ട്ടി വാക്താവ് കേശവ് ഉപാധ്യായ് പ്രതികരിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ റാം നായിക്, എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ, മുന്‍ മന്ത്രി സുധീര്‍ മുന്‍ഗാന്‍തിവാര്‍ എന്നിവരുടെയും സുരക്ഷ വെട്ടിക്കുറച്ചു. സംസ്ഥാനം വിവിധ വ്യക്തികള്‍ക്ക് നല്‍കുന്ന സുരക്ഷ സംബന്ധിച്ച്‌ അവലോകനം നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മുന്‍ യു.പി ഗവര്‍ണര്‍ റാം നായികിന്‍റെ സുരക്ഷ വെട്ടിക്കുറച്ചപ്പോള്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുധീര്‍ മുംഗാന്തിവറിന്‍റെ സുരക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ വ്യക്തികള്‍ക്ക് നിലവില്‍ ആക്രമണ ഭീഷണിയുണ്ടോയെന്ന കാര്യം വിശകലനം ചെയ്താണ് നടപടിയെടുത്തതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹ, ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍, യുവസേന സെക്രട്ടറി വരുണ്‍ ദേശായി എന്നിവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com